Malappuram

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Please complete the required fields.




മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി–റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.

Related Articles

Back to top button