Kannur
കെജ്രിവാളിന്റെ അറസ്റ്റ്: കണ്ണൂരിൽ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രകടനം; മോദിയുടെ കോലം കത്തിച്ചു

കണ്ണൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രകടനം. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു.
കാൾടെക്സിലെ എ.കെ.ജി പ്രതിമക്ക് മുന്നിൽനിന്നാരംഭിച്ച പ്രകടത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ്, ജില്ല സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.





