Kozhikode

അവധിക്കാലം ആഘോഷമാക്കി കായികപരിശീലന ക്യാമ്പ്

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി സ്പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അവധിക്കാല കായികപരിശീലന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. ഫുട്‌ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബോൾ എന്നീ ഇനങ്ങളിലായുള്ള പരിശീലനക്യാമ്പിൽ പങ്കെടുത്ത് അവധിക്കാലം ആഘോഷമാക്കുകയാണ് വിദ്യാർഥികൾ. അമ്പലമുക്കിലെ ഗ്രാമപ്പഞ്ചായത്ത് മിനി സ്റ്റേഡിയം, അണ്ടോണ ആന്റേലേഴ്‌സ് ഗ്രൗണ്ട്, അവേലം എ.വി.എം. പ്ലേസ്റ്റേഷൻ എന്നിവിടങ്ങളിലായാണ് എട്ടുമുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്കായി പരിശീലനമൊരുക്കുന്നത്.

ക്യാമ്പിൽ ഫുട്‌ബോൾ പരിശീലനത്തിനായാണ് കൂടുതൽ പേരെത്തിയത്.ആദ്യഘട്ടപരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. മാനസിക, ശാരീരിക ആരോഗ്യത്തിനുകൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനപരിപാടിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് തുടർപരിശീലനത്തിനുള്ള സൗകര്യവുമൊരുക്കാനാണ് അക്കാദമി ഭാരവാഹികളുടെ തീരുമാനം.

Related Articles

Leave a Reply

Back to top button