Kozhikode

കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുന്നില്‍ കേരള ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

Please complete the required fields.




കോഴിക്കോട്: അര്‍ഹതപ്പെട്ട തസ്തികകളില്‍ പ്രമോഷനുകള്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്കിലെ ബെഫി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി ഐ ടി യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

ഡി ബി ഇ എഫ് ജില്ലാ പ്രസിഡന്റ് കെ ഷക്കീല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ടി അനില്‍കുമാര്‍, ബെഫി ജില്ലാ സെക്രട്ടറി വി ആര്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി ബി ഇ എഫ് ജില്ലാ സെക്രട്ടറി പി പ്രേമാനന്ദന്‍ സ്വാഗതവും എ ആശ നന്ദിയും പറഞ്ഞു. എം വി ധര്‍മ്മജന്‍, വിനോദന്‍ ചെറിയാലത്ത്്, എന്‍ മിനി, ടി പി അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button