Kasargod

കാസർഗോഡ് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ

Please complete the required fields.




കാസർഗോഡ്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ് (43) അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ദേശീയ പാതയിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാൾ പിടിയിലായത്. കാസർഗോഡ് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്റേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തി സംഘത്തിൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രജീഷ്, മനു, ജ്യോതിഷ് എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button