Wayanad

പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ സാന്നിധ്യം, ജാഗ്രത

Please complete the required fields.




സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ സാന്നിധ്യം. വടാനക്കവലയിലെ ജനവാസ കേന്ദ്രത്തിലേക്ക് കാട്ടുപന്നിയുടെ പിന്നാലെയാണ് കടുവ എത്തിയത്. പന്നിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് നിഗമനം. എന്നാല്‍ ഏറെ നേരം ഇവിടെയുള്ള കൃഷിയിടത്തില്‍ കടുവയുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി എത്തി തുരത്തുകയായിരുന്നു. വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

അതിനിടെ മേപ്പാടിക്കടുത്ത മുണ്ടക്കൈയില്‍ ഒരു ജനവാസകേന്ദ്രത്തില്‍ കാട്ടാന എത്തിയതായി വിവരമുണ്ട്. മുണ്ടക്കൈ എച്ച് എം എല്‍ എസ്റ്റേറ്റ് പരിസരത്താണ് ആന ഇറങ്ങിയത്. സ്ഥിരമായി കാട്ടാന സാന്നിധ്യമുള്ള മേഖലയാണ് മുണ്ടക്കൈയും പരിസരപ്രദേശങ്ങളും.

Related Articles

Back to top button