Kozhikode

കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: വിലങ്ങാട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.വിലങ്ങാട്
അടുപ്പിൽ കോളനി സ്വദേശി അനന്തൻ (45) ആണ് അറസ്റ്റിലായത്. ഇന്നലെ പൊലീസ് പട്രോളിങ്ങിനിടെ വിലങ്ങാട് – വാളുക്ക് പാലത്തിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്.

സ്കൂ‌ട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ അര ലിറ്ററിൻ്റെ 14 കുപ്പി മദ്യം പോലിസ് പിടിച്ചെടുത്തു. വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button