India
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വന്ദേ ഭാരത് ഇടിച്ചു, മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതരം

കൊടുപട്‌ന: വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപമാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു.





