Thiruvananthapuram

കുതിച്ചുയർന്ന് സ്വർണ വില; ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇതോടെ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 39640 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. 

അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് കൊണ്ടാണ് സ്വർണവിലയിൽ തുടർച്ചയായ മാറ്റമുണ്ടാകുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ചു. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4095 രൂപയായി. വെള്ളിയുടെ വിലയിലായിലും തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്. വെള്ളിക്ക് ഒരു രൂപ വർധിച്ച് 75 രൂപയായി. ഇന്നലെ 74 രൂപയായിരുന്നു  വെള്ളിയുടെ വില. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് വെള്ളിയിൽ ഒരു രൂപയുടെ വീതം വർധനവ് ഉണ്ടാകുന്നത്. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില.

ഏപ്രിൽ മാസം ആരംഭിച്ചത് സ്വർണവില കുത്തനെ ഉയർത്തി കൊണ്ടാണ്. ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു അന്ന് സ്വർണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി സ്വർണവില ഉയരുകയാണ്. ഇന്നലെ 35 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 39480 രൂപയായിരുന്നു ഇന്നലെത്തെ വില. 

Related Articles

Leave a Reply

Back to top button