
ചേർത്തല : ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമവിദ്യാർത്ഥിയായ യുവാവ് മരിച്ചു.
ചേർത്തല കുറുപ്പംകുളങ്ങര ശ്രീനിലയത്തിൽ മോഹനദാസൻ നായരുടെയും ബിന്ദുവിന്റെയും മകൻ ശ്രീഭാസ്കർ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.





