Alappuzha

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മെഡിക്കൽ കോളേജിൽ സംഘർഷം

Please complete the required fields.




ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് വന്നത്. ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

Related Articles

Back to top button