
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവകോളേജിലെ അധ്യാപികയെ പ്രിൻസിപ്പാൾ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും പരാതി.ജേർണലിസം അധ്യാപിക ഇ. ഷീബയാണ് പ്രിൻസിപ്പാൾക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കരൻ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും ചെയ്തെന്നാണ് പരാതി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകുമെന്ന് അധ്യാപിക പറഞ്ഞു. അധ്യാപക സംഘടനാ തലത്തിലും യൂണിവേഴ്സിറ്റിക്ക് പരാതി നൽകുമെന്നും അധ്യാപിക കൂട്ടിച്ചേർത്തു.





