Kerala

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Please complete the required fields.




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ രാത്രിയിലും രാവിലെയുമായി പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പ്രതികൾ പിടിയിലായത്. ആറങ്ങാടിയിലെ കെ.കെ. മുഹമ്മദ് റാസിയെ (26) ഞായറാഴ്ച രാത്രി 0.720 ഗ്രാം എം.ഡി.എം.എയുമായി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പിടികൂടി.

പുല്ലൂർ തുഷാരത്തിലെ വിഷ്ണു പ്രസാദിനെ (22) തിങ്കളാഴ്​ച രാവിലെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ്​ അറസ്റ്റ് ചെയ്തത്​. 8.81 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടികൂടി. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർമാരായ കെ.പി. സതീഷ്, സി.വി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button