
വടകര: സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ – കെ. ടി. ബസാർ, വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നേത്രദാന ക്യാമ്പും ലഹരിവിരുന്ദ ബോധവൽക്കരണ ക്ലാസും നടത്തി.
നേത്രദാന ബോധവൽക്കരണ ക്ലാസ് മെഡിക്കൽ കോളേജ് കൗൺസിലർ ഡോക്ടർ രമ്യ ഉദ്ഘാടനം ചെയ്തു. ലഹരിവിരുന്ദ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം എസ്. ഐ രഘു കുമാർ നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി നവീൻ കുമാർ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, ശശി എൻ. കെ എന്നിവർ സംസാരിച്ചു.





