Kerala

എടാ മോനെ.. രംഗന്‍ ബോക്‌സ് ഓഫീസ് തൂക്കി; മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടി

Please complete the required fields.




മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും തൂക്കി ആവേശം. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്. ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്. മേക്കിങ്ങില്‍ ഗംഭീരമാക്കിയ സിനിമയുടെ കാതല്‍ സുഷിന്‍ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററില്‍ കാണാന്‍ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. നിര്‍മ്മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Related Articles

Back to top button