Sports

എറിഞ്ഞുപിടിച്ച് ഇന്ത്യ; ശ്രീലങ്കക്കെതിരെ കൂറ്റൻ ജയം, പരമ്പര

Please complete the required fields.




ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 91 റൺസിന് മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 16.4 ഓവറിൽ 137 റൺസിന് എല്ലാവരും പുറത്തായി. 23 റൺസ് വീതം നേടിയ കുശാൽ മെൻഡിസും ദസുൻ ശാനകയുമാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർമാർ. ധനഞ്ജയ ഡിസിൽവ 22 റൺസ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജലയക്ഷ്യവുമായി ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കുശാൽ മെൻഡിസ് ആക്രമിച്ച് ബാറ്റ് ചെയ്തപ്പോൾ ആദ്യ വിക്കറ്റിൽ തന്നെ 44 റൺസിൻ്റെ കൂട്ടുകെട്ട് പിറന്നു. അഞ്ചാം ഓവറിൽ കുശാൽ മെൻഡിസിനെ (23) പുറത്താക്കിയ അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറിൽ അർഷ്ദീപ് സിംഗ് പാത്തും നിസങ്കയെയും (15) പുറത്താക്കി. അവിഷ്ക ഫെർണാണ്ടോയെ (1) ഹാർദിക് പാണ്ഡ്യ വീഴ്ത്തിയപ്പോൾ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലേക്ക് തകർന്നു.

നാലാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും ചരിത് അസലങ്കയും ചേർന്ന 33 റൺസ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. എന്നാൽ, അസലങ്കയെയും (19) ഡിസിൽവയെയും (22) വീഴ്ത്തിയ ചഹാൽ ശ്രീലങ്കയെ വീണ്ടും തകർച്ചയിലേക്ക് തള്ളിവിട്ടു. വനിന്ദു ഹസരങ്കയെയും (9) മഹീഷ് തീക്ഷണയെയും (0) മടക്കി അയച്ച ഉമ്രാൻ ഖാൻ ശ്രീലങ്കയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടി. ഇതിനിടെ ചമിക കരുണരത്നെയെ ഹാർദിക് മടക്കി അയച്ചു. ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ ദസുൻ ശാനകയെ (23) മടക്കി ഇന്ത്യയുടെ കൂറ്റൻ വിജയം ഉറപ്പിച്ച അർഷ്ദീപ് അവസാന വിക്കറ്റായ ദിൽഷൻ മധുഷനകയെയും (1) മടക്കി അയച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസാണ് നേടിയത്. 112 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (46), രാഹുൽ ത്രിപാഠി (35) എന്നിവരും തിളങ്ങി.

Related Articles

Leave a Reply

Back to top button