Kasargod

സുബൈദയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; ഒന്നാം പ്രതി അബ്‍ദുൾ ഖാദറിന് ജീവപര്യന്തം

Please complete the required fields.




കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അബ്‍ദുൾ ഖാദറിന് ജീവപര്യന്തം ശിക്ഷ. കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

കൊലപാതകം, ഭവനഭേദനം, കവർച്ചയ്ക്കായി ക്രൂരമായി പരുക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കേസിലെ മൂന്നാം പ്രതി അർഷാദിനെ കോടതി വെറുതെവിട്ടിരുന്നു. അതേസമയം രണ്ടാം പ്രതി സുള്ള്യ അസീസ് മറ്റൊരു കേസിനായി കർണാടകയിൽ എത്തിച്ച ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

അസീസില്ലാതെയാണ് കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2018 ജനുവരി 17 നാണ് സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button