
ആലപ്പുഴ : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 47കാരന് 46 വർഷം കഠിനതടവും പിഴയും. പോക്സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്ന ഹരികുമാറിനെയാണ് ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജ് ആഷ് കെ. ബാൽ ശിക്ഷിച്ചത്.
2015ൽ ചെങ്ങന്നൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 15 വർഷവും, പലതവണ കുറ്റകൃത്യം നടത്തിയതിന് 15 വർഷവും, ഗർഭിണിയാക്കിയതിന് 15 വർഷവും, ക്രിമിനൽ ഉദ്ദേശത്തോടെ അതിക്രമിച്ച് കയറിയതിനുമാണ് ശിക്ഷ.
ഇവ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.പ്രതി 2,00,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം.





