Palakkad

എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി; 15 മിനിറ്റ് നീണ്ട ചർച്ച, പുതിയ പദവിക്ക് സാധ്യത

Please complete the required fields.




പാലക്കാട്: പാലക്കാട് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന മുതിർന്ന നേതാവ് എ.വി. ഗോപിനാഥും സി.പി.എമ്മും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തി.

പാലക്കാട് വെച്ച് നടന്ന നിർണ്ണായകമായ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും ഗോപിനാഥും ഏകദേശം 15 മിനിറ്റോളം ചർച്ച നടത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചിട്ടും തന്നെ തോൽപ്പിക്കാൻ ചില പ്രാദേശിക സി.പി.എം നേതാക്കൾ ശ്രമിച്ചുവെന്ന് ഗോപിനാഥ് പരസ്യമായി ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമായത്.ഈ അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായി എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു പദവി നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമായത്.

പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായക സ്വാധീനമുള്ള ഗോപിനാഥിനെ ചേർത്തുനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Related Articles

Back to top button