
താമരശ്ശേരി: വട്ടക്കുണ്ട് പാലത്തിന് മുകളില്‍ നിന്ന് കാറ് തോട്ടിലേക്ക് വീണു. ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ട് പാലത്തില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. താമരശ്ശേരി വി വി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി വി മന്‍സൂര്‍ ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുങ്ങിയ പാലത്തിന്റെ കൈവരി തകര്‍ന്നതിനാല്‍ അപകടം പതിവാണ്.





