Kozhikode

കോഴിക്കോട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ തീപടർന്നു

Please complete the required fields.




കോഴിക്കോട്: ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി.പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിലാണ് സംഭവം.ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട ഓട്ടോയുടെ അടിഭാ​ഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തീ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിലെ മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്‌സ്റ്റിങ്ഗ്വിഷര്‍ ഉപയോ​ഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയിൽ കാണാം.ഉടൻ തീ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി.

Related Articles

Back to top button