Malappuram

മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകും

Please complete the required fields.




മലപ്പുറം: മുതിർന്ന സിപിഎം നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

ദീർഘകാലം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മോഹൻദാസിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടുനൽകും.

Related Articles

Back to top button