Kerala

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

Please complete the required fields.




തൊടുപുഴ : വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം.ഇന്നലെ രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു കൊല്ലാൻ ശ്രമിച്ചത് . പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. പ്രതിയും പെൺകുട്ടിയും തമ്മിൽ മുമ്പ് സൗഹൃദത്തിലായിരുന്നു ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു.

യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു . എന്നാൽ ഇതിനിടെ വിവാഹാലോചനയുമായി വീണ്ടും ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടുകയും .

അവിടെ വച്ച്, താൻ വീണ്ടും വിവാഹാഭ്യർത്ഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് നിഷേധിക്കുകയും തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി ഇരുവരും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചു.

വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ മറ്റാരോ ആയി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. ഇന്ന് തൃപ്പൂണിത്തുറയിൽ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Back to top button