Kerala

ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

Please complete the required fields.




പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോഴിക്കോട് മെട്രോ ആശുത്രിയിൽ അല്പ സമയം മുമ്പായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

Related Articles

Back to top button