Ernakulam

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

Please complete the required fields.




കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പ വൻ സ്വർണത്തിന് ഇന്ന് മാത്രം 600 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 108600 രൂപയായിരുന്നു. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13500 രൂപയായി.

രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം കുതിച്ചത് സ്വര്‍ണവില കുറയാന്‍ കാരണമായി. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുന്നതും സ്വര്‍ണവില കുറയാന്‍ കാരണാണ്. ഇതേ സാഹചര്യം നിലനിന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ സ്വര്‍ണം വാങ്ങേണ്ടതില്ല.

ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തുടക്കമിടാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇതോടെ യുദ്ധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നത്. മാത്രമല്ല, ഹൂത്തികളും യുദ്ധത്തില്‍ ഇടപെട്ടിരിക്കുകയാണ്. കരയുദ്ധം തുടങ്ങിയാല്‍ ജിസിസി രാജ്യങ്ങളിലെ സാഹചര്യം അട്ടിമറിയും. ഇക്കാര്യങ്ങള്‍ സ്വര്‍ണവിലയെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രധാനം.

Related Articles

Back to top button