
മലപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം . ഇരുപത് പേർക്ക് പരുക്ക് . അപകടമുണ്ടായത് കിൻഫ്രയ്ക്കയ്ക്ക് സമീപം.
ആരുടേയും പരുക്കുകൾ ഗുരുതരമല്ല . കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും ടിപ്പർലോറിയുമാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം .
പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി , നടക്കാവ് എന്നി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അതുകൊണ്ട് തന്നെ വലിയ വ്യാപ്തി അപകടത്തിന് ഉണ്ടായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





