Thiruvananthapuram

ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കും, സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം’; വി ഡി സതീശൻ

Please complete the required fields.




തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പൊലീസുകാർക്കെതിരെ ന‌‌‌ടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മകന് ഇഡി സമൻസ് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു സമൻസിനു ശേഷം തുടർനടപടി ഒന്നും ഇ ഡി സ്വീകരിച്ചില്ല. ഇത് സിപിഎം ബിജെപി ബാന്ധവത്തിന് തെളിവെന്നും സതീശൻ ആരോപിച്ചു. എല്ലാം സെറ്റിൽമെന്‍റാണെന്ന് പറഞ്ഞ സതീശൻ യഥാർഥ വസ്തുത പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. വിവേക് സമൻസ് ലംഘിച്ചോ എന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആവശ്യപ്പെട്ടു.

Related Articles

Back to top button