Kozhikode

ദേശീയപാതപ്രവൃത്തിപുരോഗതി വിലയിരുത്താൻ എൻഎച്ച്എഐ റീജണൽ ഓഫീസറെത്തി

Please complete the required fields.




കോഴിക്കോട് : ദേശീയപാതയിലെ പ്രവൃത്തിപുരോഗതി വിലയിരുത്താൻ ദേശീയപാതാ അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള റീജണൽ ഓഫീസർ കേണൽ എ.കെ. ജൻബാസ് എത്തി. രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസ് വെങ്ങളം-അഴിയൂർപാത എന്നിവിടങ്ങളില്ലെല്ലാം സന്ദർശനം നടത്തി.

ബൈപ്പാസിൽ കൂടത്തുംപാറയിലെ ടോൾപ്ലാസയിലെ സംവിധാനങ്ങൾ വിലയിരുത്തി. വെങ്ങളത്തുനിന്ന് രാമനാട്ടുകരവരെ 28കിലോമീറ്റർ 12 മിനിറ്റുകൊണ്ട് എത്താൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തിയിൽ നൂറുശതമാനം തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. എൻഎച്ച്എഐ കോഴിക്കോട് പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ, കെഎംസി കൺസ്ട്രക്‌ഷൻസ് പ്രോജക്ട് മാനേജർ ദേവരാജലു റെഡ്ഡി, സീനിയർ കൺസൾട്ടന്റ് പ്രഭാകരൻ, റീജണൽ എൻജിനിയർ പി.എൻ. ശശികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button