
എകരൂൽ: കരുമലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബാലുശ്ശേരി – താമരശ്ശേരി റോഡിൽ കരുമല ഉപ്പുംപെട്ടിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
കോഴിക്കോട്നിന്ന് – വീര്യമ്പ്രത്തേക്ക് വന്ന ഇയ്യാട് ബസും എതിർ ദിശയിൽ വരുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. കാർ യാത്രികരായ കരുമല സ്വദേശികളായ കുന്നുമ്മൽ രഞ്ജിത്ത്, നങ്ങോലത്ത് അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പാടെ തകർന്നു.





