Kozhikode

കോഴിക്കോട് റെയിൽവേ നടപ്പാത പൊളിക്കൽ നാട്ടുകാർ തടഞ്ഞു

Please complete the required fields.




കോഴിക്കോട് : പുതിയങ്ങാടി എടക്കൽ ബീച്ചിൽനിന്ന് പാവങ്ങാട് ഭാഗത്തേക്കുള്ള നടപ്പാത പൊളിച്ചുമാറ്റാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. പാലക്കാട് ഡിവിഷനുകീഴിൽ റെയിൽവേപാളങ്ങൾക്ക് കുറുകേയുള്ള വഴി അടയ്ക്കുന്നതിന്റെ ഭാഗമായാണ് നടപ്പാത പൊളിക്കാൻ ജീവനക്കാരെത്തിയത്. വർഷങ്ങളായി ഉപയോഗിക്കുന്ന വഴിയാണിതെന്ന് പറഞ്ഞ് നാട്ടുകാർ പണി തടഞ്ഞു.

വിവരമറിഞ്ഞ് എം.കെ. രാഘവൻ എം.പി.യും സ്ഥലത്തെത്തി. റെയിൽവേ ഡിവിഷണൽ മാനേജർ വിളിച്ചുചേർത്ത എം.പി.മാരുടെ യോഗത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് നടപ്പാത പൊളിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. റെയിൽവേ അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ താത്‌കാലികമായി പൊളിക്കൽ നിർത്തിവെച്ചു. വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. കൃഷ്ണകുമാർ, രാജൻ കളത്തിൽ, കെ.വി. ബിജു, കുന്നുമ്മൽ പ്രസാദ്, കെ.വി. ജയദേവൻ, എം.സി. സുദേഷ്‌കുമാർ, ടി.വി. പ്രവീൺ, എ.കെ. ശ്രീജിത്ത്, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപ്പാത പൊളിക്കുന്നത് തടഞ്ഞത്.

Related Articles

Back to top button