Wayanad

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ

Please complete the required fields.




വയനാട്: വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആളാപയമില്ല.

സംസ്ഥാന വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്. കണ്ണൂർ ജില്ലയിൽ പൊട്ടി വീണ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റില്‍ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനില്‍ ചവിട്ടിയാണ് അപകടം

ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ  മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്ന്  ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്നതിനാൽ   ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയാണ്. 28 അടിയായാൽ ഷട്ടർ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button