Kozhikode

കോഴിക്കോട് കൊയിലാണ്ടിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടിയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ്(40) ആണ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. നാര്‍ക്കോട്ടിക് ഡിവൈ എസ്പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഫിറോസ് പിടിയിലായത്.

മൂന്ന് ഗ്രാമിന് മുകളില്‍ എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഷാജി, എഎസ്‌ഐ ബിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ശോഭിത്ത്, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Related Articles

Back to top button