Kozhikode

എം ഡി എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Please complete the required fields.




കോഴിക്കോട് : എം ഡി എം എയുമായി യുവാവ് പിടിയിൽ. തലക്കുളത്തൂർ പറമ്പത്ത് തട്ടാൻകണ്ടി പഞ്ചമം വീട്ടിൽ അബിൻ ശിവദാസാണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.6765 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് രാരിച്ചൻ റോഡിൽ വെച്ചാണ് ഇയാൾ എക്സൈസിന്റെ പിടിയിലാവുന്നത്.

ഐ ബി പ്രിൻ്റിവ്ഓഫീസർ പ്രവീൺ കുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ഗിരീഷ് കുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ ഒരു എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് ഓഫീസർമാരായ അനിൽ കുമാർ, ശ്രീശാന്ത്, ജിത്തു,വിപിൻ, സവിഷ്, പ്രഭീഷ്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button