India

കനത്തമഴ: ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് ഒരു കുട്ടിയുൾപ്പടെ ഏഴുപേർ മരിച്ചു

Please complete the required fields.




ഹൈദരാബാദ്: ഹൈദരാബാദില്‍ ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഉണ്ടായത്. മഴത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button