Kozhikode

നാദാപുരത്തിനടുത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Please complete the required fields.




കോഴിക്കോട് :നാദാപുരത്തിനടുത്ത് തൂണേരിയിൽ കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിനിന്റെ ഭാര്യ അശ്വതി (25 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി അല്പ സമയത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെയാണ് അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വളയം നിരവുമ്മൽ സ്വദേശിയാണ് അശ്വതി. ഇവർക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്.

Related Articles

Leave a Reply

Back to top button