Kozhikode

ജോയിന്റ് കൗൺസിൽ സംഘം വിലങ്ങാട് ദുരന്തമേഖല സന്ദർശിച്ചു

Please complete the required fields.




വാണിമേൽ : ജോയിന്റ് കൗൺസിൽ പ്രതിനിധിസംഘം ഉരുൾപൊട്ടൽ ദുരന്തമനുഭവിക്കുന്ന വിലങ്ങാട് പ്രദേശം സന്ദർശിച്ചു. ഉരുൾപൊട്ടലിൽ മരണപ്പെട്ട റിട്ട. അധ്യാപകൻ മാത്യുവിന്റെ വീട്, ഉരുൾപൊട്ടിയ പ്രദേശങ്ങൾ, വിവിധ ക്യാമ്പുകൾ എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽസെക്രട്ടറി ജയേശ് ചന്ദ്രൻ കല്ലിങ്ങൽ, ചെയർമാൻ കെ.പി. ഗോപകുമാർ, സംസ്ഥാനഭാരവാഹികളായ പി.എസ്. സന്തോഷ് കുമാർ, എ. ഗ്രേഷ്യസ്, ആർ. സിന്ധു, പി. റാം മനോഹർ, ജില്ലാപ്രസിഡന്റ് കെ. അജിന, ടി.എം. വിജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇ.കെ. വിജയൻ എം.എൽ.എ., വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവരുമായി സംഘം ചർച്ച നടത്തി. സർക്കാർ നടപ്പാക്കുന്ന വയനാട് പാക്കേജിനോടൊപ്പം, വിലങ്ങാട് പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button