Kozhikode

ഗ്രീനിംഗ് കോഴിക്കോട് പദ്ധതിക്ക് തുടക്കമായി; പദ്ധതി നടപ്പിലാക്കുന്നത് 5 ലക്ഷം രൂപ ബഡ്ജറ്റിൽ

Please complete the required fields.




കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ 5 ലക്ഷം രൂപയുടെ ബഡ്ജറ്റിൽ നടപ്പിലാക്കുന്ന ഗ്രീനിംഗ് കോഴിക്കോട് പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനവും, തൈകളുടെ വിതരണോദ്ഘാടനവും, സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരു കോടി വൃക്ഷതൈകൾ സംരക്ഷിക്കും. പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വേനൽക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തിലും ഇതിന്റെ പ്രചരണത്തിനായുള്ള ഓൺലൈൻ ഹരിത കലാ മത്സരങ്ങളിലും വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല അധ്യക്ഷയായി. ഗ്രീൻ ക്ലീൻ കേരള മിഷൻ കൺവീനർ കെ മുഹമ്മദ് ഇക്ബാൽ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുരേന്ദ്രൻ, നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ.പി ഗവാസ്, ഗ്രീൻ ക്ലീൻ കേരള മിഷൻ വൈസ് ചെയർമാൻ,വടയക്കണ്ടി നാരായണൻ, എഡ്യൂകെയർ കോ-ഓർഡിനേറ്റർ പ്രവീൺകുമാർ, എസ്.പി. സി നോഡൽ ഓഫീസർ പി സതീശൻ, ഗ്രീൻ ക്ലീൻ കേരള ഡയറക്ടർ കോറോത്ത് സതീശൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.പി അബ്ദുസമദ് സ്വാഗതവും താമരശ്ശേരി മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത് നന്ദിയും പറഞ്ഞു. ഈ വർഷത്തെ ഹരിത മത്സരങ്ങളിൽ പങ്കെടുക്കുവാനും, ജില്ലാ പഞ്ചായത്തിന്റെ തൈകൾ ലഭിക്കുവാനും താല്പര്യമുള്ളവർ www.GreenCleanEarth.org എന്ന വെബ്സൈറ്റിലും, Green Clean Kerala എന്ന യൂട്യൂബ് ചാനലിലും 9645 9645 92 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Back to top button