Thiruvananthapuram

തിരുവനന്തപുരത്ത് മധ്യവയസ്കൻ വീടിന് സമീപം മരിച്ച നിലയിൽ

Please complete the required fields.




തിരുവനന്തപുരം: ആര്യനാട്ട് മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയാണ് മരിച്ചത്. 50 വയസ്സുണ്ട്. വീടിന് സമീപത്തെ ഷെഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സമീപത്ത് മുളന്തണ്ട് ഒടിഞ്ഞ് കിടപ്പുണ്ട്. തലയ്ക്കും പരിക്കുണ്ട്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മദ്യലഹരിയിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് മരിച്ച സൗന്ദ്രൻ എന്നാണ് പൊലീസിന് കിട്ടിയ വിവരം.

തലയ്ക്ക് അടിയേറ്റതാണോ മരണ കാരണം എന്നത് അടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button