
തൃശൂർ : തൃശൂർ ചാലക്കുടിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുൽ മോഹൻ ((24) സനൽ സോജൻ (19 ) എന്നിവരാണ് മരിച്ചത്.ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം .
തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിതിവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.





