Malappuram

കൈക്കൂലി വാങ്ങിയ ക്രൈം ബ്രാഞ്ച് എസ്ഐ; വിജിലൻസ് പിടിയിൽ

Please complete the required fields.




മലപ്പുറം: കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇൻസ്‌പെക്ടർ മലപ്പുറത്ത് വിജിലൻസ് പിടിയിൽ . വഞ്ചന കേസ് പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്ഐ സുഹൈൽ ആണ് വിജിലൻസ് പിടിയിലായത്.

കൂടാതെ കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ്‌ ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് പരാതിക്കാരൻ വിജിലൻസ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. 2017 ൽ മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയാണ് പരാതിക്കാരൻ.

Related Articles

Leave a Reply

Back to top button