Kozhikode

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കോവിഡ് യൂത്ത് ബ്രിഗേഡ്; തീവ്ര പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Please complete the required fields.




താമരശ്ശേരി: കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴിലുള്ള പ്രധാനമന്ത്രി കൗശൽ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായുള്ള യൂത്ത് ബ്രിഗേഡിലേക്ക് 100 പേർക്കുള്ള സൗജന്യ തീവ്ര പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രയിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ആയിരിക്കും “കോവിഡ് ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ എമർജൻസി കെയർ സപ്പോർട്ട്” എന്ന വിഭാഗത്തിൽ നാലു മാസത്തെ പരിശീലനം ഉണ്ടായിരിക്കുക. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് കേന്ദ്ര ഗവ.സർട്ടിഫിക്കറ്റ് ലഭ്യമാവും. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഉള്ള 34 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്കിൽ ഉടൻ പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് : 9497562529, 9497653529

Related Articles

Leave a Reply

Back to top button