Kozhikode

മൂന്നു കുരുന്നുകൾക്ക് കൈത്താങ്ങായി ‘പാട്ടുവണ്ടി’; 18 ദിവസം കൊണ്ട് സമാഹരിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപ

Please complete the required fields.




ഓമശ്ശേരി: കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുരുന്നുകളുടെ എസ്.എം.എ (SMA) ചികിത്സാ ധനസമാഹരണാർത്ഥം ഗായകരായ ഷാജഹാൻ തിരുവമ്പാടിയും കുഞ്ഞുമരക്കാർ പുന്നക്കലും ചേർന്നൊരുക്കിയ ‘പാട്ടുവണ്ടി’ 18 ദിവസങ്ങൾ പിന്നിടുമ്പോൾ വൻ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു.

കഴിഞ്ഞ 18 ദിവസത്തിനിടെ കോഴിക്കോട് ബീച്ച്, കൂളിമാട്, ചേന്ദമംഗലൂർ, ചെറുവാടി, എടവണ്ണ, കക്കാടംപൊയിൽ, ചന്തക്കുന്ന്, മമ്പാട്, കൊണ്ടോട്ടി, കൊയിലാണ്ടി, സുൽത്താൻ ബത്തേരി, കരുവൻപൊയിൽ, കുന്ദമംഗലം, എളേറ്റിൽ വട്ടോളി, നരിക്കുനി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പാട്ടുവണ്ടി പര്യടനം നടത്തി.പാട്ടുവണ്ടിയിലൂടെ നേരിട്ട് മൂന്ന് ലക്ഷത്തോളം രൂപ സമാഹരിക്കാൻ സാധിച്ചു.

ഇതിനുപുറമെ ചികിത്സാ സഹായ കമ്മിറ്റിയുടെ (അരുൺ പി.ഡി) ഗൂഗിൾ പേ അക്കൗണ്ട് വഴിയും വലിയൊരു തുക ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിലുള്ള നിരവധി കലാകാരന്മാരും പാട്ടുവണ്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ചികിത്സാ ധനസമാഹരണത്തിനായി ഇനിയുള്ള ദിവസങ്ങളിൽ പൂർണ്ണസമയവും ഈ മൂന്ന് കുരുന്നുകൾക്കായി പാട്ടുവണ്ടി രംഗത്തുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button