
കൊല്ലങ്കോട്: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കോയമ്പത്തൂർ ധാരാപുരം സ്വദേശികളായ ബിജു (48), ഭാര്യ സൂര്യ (46), മക്കളായ സുജിത്ത് (19) അജിത് (22) എന്നിവർക്കാണ് പരിക്കേറ്റത്.
മംഗലം-ഗോവിന്ദാപുരം റോഡിൽ വള്ളുവക്കുണ്ടിനടുത്ത് ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് അപകടം ഉണ്ടായത്.
കോയമ്പത്തൂർ ധാരാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് എതിർദിശയിൽ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





