Kozhikode

പ്രശസ്ത യൂറോളജിസ്റ്റ് ഡോ. റോയ് ചാലി അന്തരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രഫസറും യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85) അന്തരിച്ചു.

ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.

മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയിൽ ഹൗസിലും ശേഷം ഒരു മണി വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പൊതുദർശനത്തിനു വയ്ക്കും.

അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും.

സംസ്കാരം നാളെ (15-03-2022- ചൊവ്വ) രാവിലെ 10:00 നു മുളന്തുരുത്തി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: ആനി ചാലി.

മക്കൾ: ഡോ.പൗലോസ് ചാലി, മാമ്മൻ ചാലി.

മരുമകൾ: അന്ന ചാലി, പ്രീത ചാലി.

Related Articles

Leave a Reply

Back to top button