
കോഴിക്കോട് :നാദാപുരത്ത് മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ ദുരിതവും ഇരട്ടിച്ചു. മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കല്ലുമ്മൽ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണ് തകരാറ് സംഭവിച്ചു.
ചിരിണ്ടച്ചാലിൽ അസീസിൻ്റെ വീടിന് മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണത്. വീടിൻ്റെ പിൻ ഭാഗം തകർന്നു.





