Kozhikode

കോഴികോട് ജില്ലയിൽ 338 പേർ‍ക്ക് കോവിഡ്,രോഗമുക്തി 231

Please complete the required fields.




കോഴികോട്: ജില്ലയില്‍ ഇന്ന് 338 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 330പേർക്കും ഇതര സംസ്ഥാനത്ത് നിന്നു വന്ന 2 പേർക്കുംഉറവിടം വ്യക്തമല്ലാത്ത 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ 2791 .ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 231 പേര്‍ കൂടി രോഗമുക്തി നേടി.7.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. . പുതുതായി വന്ന 285 പേർ ഉൾപ്പടെ 14450 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1201748 പേർ നിരീക്ഷണം പൂർത്തിയാക്കി. 4352 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 2791

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍,

എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ -58

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 17

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 121

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2257

Related Articles

Leave a Reply

Back to top button