
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. തൃശ്ശൂർ ചെമ്പുക്കാവിൽ വീട്ടുവളപ്പിൽ നിന്ന് തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു.ഇതിനെ തുടർന്ന് ചെമ്പുക്കാവ് പള്ളി മൂല റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.വയനാട് മീനങ്ങാടി അമ്പലപ്പടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. ഫയർഫോഴ്സ് സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു.
മലപ്പുറം മഞ്ചേരിയിൽ പയ്യനാട് ക്വാറി കുളത്തിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സ്കൂമ്പാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡിഷ സ്വദേശിയായ ദിഷക്ക് മാണ്ഡ്യക ( 21) യാണ് കുളത്തിൽ വീണ് മരണപ്പെട്ടത്.





