
കോഴിക്കോട് : വടകര ദേശീയ പാതയിൽ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി.പി അബ്ദുൾ റഷീദാണ് (39)മരിച്ചത്.
ഇഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് മരച്ചീനി കയറ്റി പോകുകയായിരുന്ന മിനിലോറിയില്‍ എതിര്‍വശത്തുനിന്ന് മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസ്സ് ഇടിച്ചാണ് അപകടം.
ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വടകര ,മാഹി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ചോമ്പാല പോലീസ് അറിയിച്ചു. ഡ്രൈവറുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയില്‍ നിന്ന് താലൂക്ക് ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





