Kozhikode

കോഴിക്കോട് ജില്ലയിൽ 28 മുതൽ ഗതാഗത നിയന്ത്രണം; അറിയിപ്പ് പുതിയങ്ങാടി – ഉള്ളിയേരി റോഡിൽ റീ ടാറിംഗ് നടക്കുന്നതിനാൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡിൽ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കുറ്റ്യാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കിൽ ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്‌ട് മാനേജ്‌മെന്റ്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button