Palakkad

ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന; ഒടുവിൽ കുടുങ്ങി

Please complete the required fields.




പാലക്കാട് : ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന നടത്തുന്ന പ്രതി റിമാന്‍ഡില്‍ . പാലക്കാട് ഷൊർണൂരിലാണ് യുവാവ് പിടിയിലായത്. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്.

ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍ നിന്ന് വലിയ അളവില്‍ ബിരിയാണി സംഘടിപ്പിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷോർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button